13 March, 2022 05:51:37 PM


മെഡിക്കൽ കോളജിൽ റാഗിങ്; പിജി വിദ്യാർഥി പഠനം നിർത്തി; 2 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ



കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് മൂലം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥി പഠനം അവസാനിപ്പിച്ച സംഭവത്തില്‍ നടപടി. കൊല്ലം സ്വദേശി ജിതിന്‍ ജോയിയുടെ പരാതിയില്‍ 2 വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികള്‍ ജോലി ചെയ്യിച്ചു മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി.

ഫെബ്രുവരി നാലിനും ഫെബ്രുവരി 11 നും ഇടയിലാണ് മെഡിക്കൽ കോളജിൽ റാഗിങ് നടന്നത്. സീനിയർ വിദ്യാർഥികൾ അമിതമായി ജോലി ചെയ്യിച്ച് പീഡിപ്പിക്കുന്നെന്നായിരുന്നു ജൂനിയര്‍ വിദ്യാർഥിയുടെ പരാതി. അന്വേഷണ വിധേയമായിട്ടാണു വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുത്തത്. റാഗിങ്ങിന് ഇരയായ വിദ്യാർഥി തിരുവനന്തപുരത്തെ മറ്റൊരു കോളജിൽ ചേർന്നു പഠനം തുടരുകയാണ്. റാഗിങ് മൂലം ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണു മെഡിക്കല്‍ കോളജിലുള്ളതെന്നു ജിതിന്‍റെ പരാതിയിലുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K