10 March, 2022 04:59:57 PM
ബാലുശ്ശേരിയിൽ 19കാരനും 15കാരിയും ഒരേ മരത്തില്‍ മരിച്ച നിലയില്‍
കോഴിക്കോട്: ബാലുശ്ശേരി കരുമലയിൽ 19കാരനെയും 15കാരിയെയും ഒരേ മരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി അണ്ടോണ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി, പനങ്ങാട് ചൂരക്കണ്ടി അനില്‍കുമാറിന്റെ മകന്‍ അഭിനവ് (19) എന്നിവരാണ് മരിച്ചത്.
വട്ടോളി ബസാര്‍ ചൂരക്കണ്ടി മലക്ക് മുകളിലെ മരത്തില്‍ ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി ഗവ. ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പതിനഞ്ചുകാരി. അഭിനവ് കോരങ്ങാട് ഭാഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവര്‍ പ്രണയത്തിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്‌തു.