05 March, 2022 11:59:03 AM
'ആത്മഹത്യ ചെയ്യില്ല, മരിച്ചാല്‍ ഇതു മരണമൊഴിയായി കണക്കാക്കണം' - അഞ്ജലി റീമാദേവ്'
കൊച്ചി: 'ഞാന്‍ ആത്മഹത്യ ചെയ്യില്ല. മരിച്ചാല്‍ ഇത് എന്‍റെ മരണ മൊഴിയായി കണക്കാക്കണം. ആ ആറു പേര്‍ക്കെതിരെ അന്വേഷണം വേണം.' ഹോട്ടല്‍ നമ്ബര്‍-18 പോക്‌സോ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ വീണ്ടും വീഡിയോയുമായി അഞ്ജലി റീമാദേവ് രംഗത്ത്. കേസില്‍ റോയി വയലാട്ട് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവ് പേരെടുത്തു പറയാതെ രാഷ്ട്രീയക്കാരും സന്നദ്ധ പ്രവര്‍ത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേര്‍ക്കെതിരെ ആരോപണങ്ങളുയര്‍ത്തി വീണ്ടും വിഡിയോയുമായി എത്തിയത്.