02 March, 2022 08:53:54 PM


സുഹൃത്തുക്കളായ യുവാവും യുവതിയും ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍



കല്പറ്റ: ലോഡ്ജ് മുറിയില്‍ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മണിച്ചിറയിലാണ് സംഭവം. പുല്‍പ്പള്ളി സ്വദേശി നിഖില്‍പ്രകാശ്, ശശിമല പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരാണ് മരിച്ചത്. ഇരുവരേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

സുല്‍ത്താന്‍ ബത്തേരിക്ക് സമീപം മണിച്ചിറയിലെ  ലോഡ്ജില്‍ ചൊവ്വാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ബുധനാഴ്ച ഉച്ചയായിട്ടും രണ്ട് പേരെയും മുറിയുടെ പുറത്തേക്ക് കണ്ടില്ല. ഇതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി മുറി തുറന്ന് പരിശോധിച്ചതോടെയാണ് രണ്ട് പേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സീലിങ് ഫാനിനോട് ചേര്‍ന്ന ഹുക്കില്‍ തുണി കുരുക്കിയാണ് ഇരുവരും തൂങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K