18 February, 2022 09:06:48 AM
സുൽത്താൻ ബത്തേരിയിൽ കടുവകുഞ്ഞ് കിണറ്റില്‍വീണു; വനപാലകര്‍ സ്ഥലത്തെത്തി
കല്പറ്റ: വയനാട്ടില്‍ കടുവകുഞ്ഞ് കിണറ്റില്‍വീണു. ബത്തേരിയിലെ ജനവാസ മേഖലയായ മന്ദംകൊല്ലിയിലെ പൊട്ടക്കിണറ്റിലാണ് കടുവ കുഞ്ഞ് കിണറ്റില്‍ വീണത്. പ്രദേശവാസിയാണ് സംഭവം ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വച്ച് പുറത്തെത്തിക്കാനാണ് ശ്രമം.