16 February, 2022 12:47:16 AM


വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും



കാസർകോട്: ചിറ്റാരിക്കലിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രാർഥനയുടെ മറവിൽ പ്രതിയുടെ വീട്ടിൽ വച്ചും പരാതിക്കാരിയുടെ വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2014 മാർച്ച് മുതൽ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി സണ്ണി ഒന്നര ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K