14 February, 2022 08:49:18 AM
പേട്ട - എസ്.എന്‍ ജംഗ്ഷന്‍ മെട്രോ റെയില്‍ പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു
കൊച്ചി: കൊച്ചി മെട്രോയുടെ പേട്ടമുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള റെയില്‍ പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. രാത്രി 12 മണിക്ക് ആരംഭിച്ച ട്രയല്‍ റണ്‍ പുലര്‍ച്ചെ 4.30ന് അവസാനിച്ചു. പേട്ട മെട്രോസ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നാണ് വൈഗ എന്ന പേരിട്ടിരിക്കുന്ന ആറാം നമ്പര്‍ ട്രയിന്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റർ വേഗതയില്‍ സഞ്ചരിച്ചാണ് ട്രാക്ക് പരിശോധന നടത്തിയത്.
രാത്രി 12 മണിക്ക് ആരംഭിച്ച ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി 12.56 ന് എസ്.എൻ ജംഗ്ഷനിൽ എത്തി. 1.01 ന് തിരിച്ച് പേട്ടയിലേക്ക് യാത്ര തിരിച്ചു. തിങ്കളാഴ്ച രാത്രിയും ട്രയൽ റൺ തുടരും. കെ.എം ആർ എൽ ഡയറക്ടർ (സിസ്റ്റംസ്) ഡി.കെ സിൻഹ , ചീഫ് ജനറൽ മാനേജർ എ.ആർ രാജേന്ദ്രൻ , ജനറൽ മാനേജർമാരായ വിനു കോശി, മണി വെങ്കട് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ട്രയൽ റണ്ണിൽ മറ്റ് ഉന്നത ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരും പങ്കെടുക്കുന്നു.