05 February, 2022 06:02:45 PM
ശാസ്ത്ര ലോകത്തിനു കാതുകമായി പുതിയ ചിലന്തിയും പുതിയ തേരട്ടയും
കല്പറ്റ: വയനാട് വന്യജീവിസങ്കേതത്തില്‍ നിന്നും പുതിയയിനം ചിലന്തിയേയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ നിന്നും പുതിയ ഇനം തേരട്ടയേയും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കേരളത്തിലെ തേരട്ട വൈവിധ്യം മനസിലാക്കാനുള്ള പഠനത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് നടത്തിയ പഠനത്തിലാണ് പുതിയ ഇനം തേരട്ടയെ കണ്ടെത്തിയത്.
വയനാട് വന്യജീവി സങ്കേതത്തിലെ തോര്‍പ്പെട്ടി റേഞ്ചില്‍ നിന്നും കിട്ടിയ പുതിയ ചിലന്തിക്ക് കാര്‍ഹോട്ട്സ് തോല്‍പെട്ടിയെന്‍സിസ് എന്ന ശാസ്ത്ര നാമമാണ് നല്‍കിയിരിക്കുന്നത്.
ഇതുവരെ 287 ഇനം ചാട്ട ചിലന്തികളെയാണ് ഇന്ത്യയില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്.
ജന്തു ശാസ്ത്ര വിഭാഗം മേധാവി ഡോ. സുധികുമാര്‍ എ. വി.യുടെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനത്തില്‍ തൃശൂര്‍ വിമല കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. സുധി പി .പി., ഗവേഷണ വിദ്യാര്‍ത്ഥി നഫിന്‍ കെ. എസ്. , മദ്രാസ് ലയോള കോളേജിലെ ശലക ശാസ്ത്രജ്ഞനായ ഡോ. ജോണ്‍ കാലേബ് എന്നിവര്‍ പങ്കാളികളായി.