02 February, 2022 11:43:27 AM


കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് പ​രാ​തി; കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ



കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ​യെ​ന്ന പ​രാ​തി​യി​ൽ ജീ​വ​ന​ക്കാ​ര​ന് സ​സ്‌​പെ​ൻ​ഷ​ൻ. പ​രീ​ക്ഷാ​ഭ​വ​ൻ അ​സി​സ്റ്റ​ന്‍റ് എം.​കെ. മ​ൻ​സൂ​റി​നെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. മ​റ്റൊ​രു പ​രാ​തി​യി​ൽ ജീ​വ​ന​ക്കാ​ര​നെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.

മ​ല​പ്പു​റം സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​പേ​ക്ഷ​ക​യി​ൽ​നി​ന്ന് ഗൂ​ഗി​ൾ​പേ വ​ഴി 5000 രൂ​പ​യാ​ണ് കൈ​പ്പ​റ്റി​യ​ത്. അ​പേ​ക്ഷ ന​ൽ​കി മ​ട​ങ്ങി​യ ഇ​വ​ർ​ക്കു ദി​വ​സ​ങ്ങ​ൾ​ക്ക​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്‌ മെ​മ്മോ ല​ഭി​ച്ചു. മ​തി​യാ​യ ഫീ​സ് അ​ട​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. ഇ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് അ​റി​യു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K