31 January, 2022 05:35:50 PM


കോട്ടയം, പാമ്പാടി ഗവ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഒഴിവുകള്‍



കോട്ടയം: ജനറൽ ആശുപത്രിയിലേക്ക് ദേശീയ ആരോഗ്യദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ നാല് തസ്തികകളിലെ 21 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം. 40 വയസിൽ താഴെയുള്ള നിശ്ചിതയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോവിഡ് ബ്രിഗേഡിൽ മുൻകാലത്ത് ജോലി ചെയ്തിരുന്നവർക്ക് മുൻഗണനയുണ്ട്. താൽപര്യമുളളവർ ബയോഡേറ്റയും കോവിഡ് ബ്രിഗേഡായി ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം covidhrghktm2022@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി മൂന്നിന് രാവിലെ 11.30 നു മുമ്പായി അപേക്ഷ അയയ്ക്കുക.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നീ ക്രമത്തിൽ. മെഡിക്കൽ ഓഫീസർ (4)- എം.ബി.ബി.സ്/റ്റി.സി.എം.സി. രജിസ്ട്രേഷൻ, സ്റ്റാഫ് നഴ്സ്(10) -ബി.എസ്.സി. നഴ്സിംങ്/ജി.എൻ.എം കേരള നഴ്സിംങ് കൗൺസിൽ രജിസ്ട്രേഷൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ(4) -പ്ലസ്ടു/വി.എച്ച്.എസ്.ഇ./പ്രീഡിഗ്രി/ഡി.സി.എ./പി.ജി.ഡി.സി.എ -ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ആൻഡ് മലയാളം, ഡയാലിസിസ് ടെക്നീഷ്യൻ (3) -ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്/പി.ജി. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിക്സ്.

പാമ്പാടി താലൂക്ക് ആശുപത്രിയില്‍

കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രി കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ ജീവനക്കാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികകളിലേക്ക് മാർച്ച് 31 വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോവിഡ് ബ്രിഗേഡായി മുൻപ് സേവനം അനുഷ്ഠിച്ചിരുന്നവരിൽ നിന്നുമാണ് നിയമനം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി മൂന്നിന് രാവിലെ 10.30 ന് മതിയായ രേഖകളുമായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K