31 January, 2022 04:00:52 PM


ഓട്ടത്തിനിടെ റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചു; 25 മീറ്ററിലധികം റോഡിലൂടെ ഉരുണ്ടു



കോഴിക്കോട്: റോഡില്‍ ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്‍റെ ചക്രം ഊരത്തെറിച്ചു. കോഴിക്കോട് ആയഞ്ചേരി വില്യാപ്പള്ളി റോഡിലാണ് സംഭവം. കുറിച്ചാം വള്ളി താഴെ ഭാഗത്ത് കൂടി പോവുകയായിരുന്ന റോഡ് റോളറിന്‍റെ ചക്രമാണ് ഊരിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഊരിത്തെറിച്ച ചക്രം 25 മീറ്ററിലധികം റോഡിലൂടെ ഉരുണ്ടു നീങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് ചക്രം നിലത്ത് വീണത്.

അപകട സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളോ കാല്‍നടക്കാരോ ഉണ്ടാവാതിരുന്നതിനാല്‍ വലിയ അപകടമാണ് വഴിമാറിയത്. റോഡ് റോളറില്‍ നിന്ന് ടയര്‍ ഊരിത്തെറിച്ചതിന്‍റെ കാരണം വ്യക്തമല്ല. റോഡിലെ മരാമത്ത് പണികള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന റോഡ് റോളറിന് സാധാരണയായി 8.12 ടൺ ഭാരമാണ് ഉണ്ടാവാറ്. ഡ്രൈവർക്കു മാത്രമേ ഇരിപ്പിടം ഉള്ള ഈ വാഹനത്തിന് 12 ലിറ്റർ എഞ്ചിൽ ഓയിൽ ഉൾക്കൊള്ളൂന്ന 3600 സിസി, 4 സിലിണ്ടറുള്ള എഞ്ചിനാണുള്ളത്.

ബാറ്ററി ഉപയോഗിച്ചുള്ള സെൽഫ് സ്റ്റാർട്ട് കൂടാതെ ലിവർ ഉപയോഗിച്ചു കറക്കിയും പ്രവർത്തിപ്പിക്കാം. ഡീസൽ ടാങ്കിൽന്റെ അളവ് 72 ലിറ്ററാണ്. നാല് ഗിയറുകളാണ് ഇതിനുള്ളത്. ക്ലച്ച് ഉപയോഗിച്ച് വേഗത ക്രമീകരിക്കാവുന്ന ഇതിന്‍റെ പരമാവധി വേഗം ഏഴര കിലോമീറ്റർ വരെയാണ്. സാധാരണ സാഹചര്യങ്ങളിൽ 4 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്ന ഇതിന് ജോലി സമയത്ത് ലഭിക്കുന്നത് 3 കിലോമീറ്റർ മൈലേജ് മാത്രമാണ്. 20 കൊല്ലമാണ് റോഡ് റോളറുകളുടെ ടയറുകളുടെ ആയുസ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K