26 January, 2022 12:45:04 PM


കാ​സ​ർ​കോ​ട് മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി​യ​ത് ത​ല​തി​രി​ച്ച്; എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു



കാ​സ​ർ​കോട്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോട്ട് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത് ത​ല​തി​രി​ച്ച്. തെ​റ്റ് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ പ​താ​ക താ​ഴ്ത്തി ശ​രി​യാ​യി ഉ​യ​ർ​ത്തി. മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച ശേ​ഷ​വും അ​ധി​കൃ​ത​ർ​ക്ക് തെ​റ്റ് മ​ന​സി​ലാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് പ​താ​ക ത​ല​തി​രി​ഞ്ഞു​പോ​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്.

പിന്നാലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​താ​ക താ​ഴ്ത്തി ശ​രി​യാ​യി വീ​ണ്ടും ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. പ​താ​ക ഉ​യ​ർ​ത്താ​നാ​യി ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ന് വ​ന്ന പി​ഴ​വാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ മ​ന്ത്രി ആദ്യം പ്ര​തി​ക​രി​ച്ചി​ല്ല. ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി​യെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ പിന്നീട് അറിയിച്ചു.

നേ​ര​ത്തെ സം​ഭ​വ​ത്തി​ൽ എ​ഡി​എം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ഡി​എം വ്യ​ക്ത​മാ​ക്കി. രാ​വി​ലെ കാ​സ​ർ​ഗോ​ഡ് മു​ൻ​സി​പ്പ​ൽ സ്റ്റേ​ഡ​യ​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്ദി​ന ആ​ഘോ​ഷ​ത്തി​നി​ടെയാണ് മ​ന്ത്രി ത​ല​തി​രി​ച്ച് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K