01 January, 2022 05:34:21 PM
ചോക്ലേറ്റുമായി വന്ന ലോറി വയനാട് ചുരത്തിൽനിന്ന് താഴേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
കൽപ്പറ്റ: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ചോക്ലേറ്റ് കയറ്റി വന്ന കണ്ടെയ്നര്‍ ലോറി വയനാട് ചുരത്തിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞു. ചുരത്തിലെ എട്ടാം വളവിന് സമീപമാണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മിക്ക ദിവസങ്ങളിലും വയനാട് ചുരത്തില്‍ അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഡ്രൈവർമാരുടെ ശ്രദ്ധക്കുറവും അമിതവേഗവുമാണ് വയനാട് ചുരത്തിൽ സ്ഥിരം അപകടത്തിന് ഇടയാക്കുന്നതെന്ന് നാട്ടുകാരും ചുരം സംരക്ഷണസമിതി പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ, വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. നിത്യേനയുള്ള അപകടങ്ങൾ വയനാട് ചുരത്തിൽ ഗതാഗത സ്തംഭനത്തിനും കാരണമാകുന്നുണ്ട്.