04 December, 2021 05:31:40 PM
ഏറ്റുമാനൂർ മോഡൽ സ്‌കൂളിൽ ഹെൽത്ത് നഴ്‌സ്, ലൈബ്രേറിയൻ: വാക് ഇൻ ഇന്‍റർവ്യൂ 10ന്
കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്‍റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജൂനിയർ ഹെൽത്ത് നഴ്‌സ്, ലൈബ്രേറിയൻ തസ്തികകളിൽ നിയമനത്തിന് ഡിസംബർ 10ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11.30 ന് ആരംഭിക്കും. എസ്.എസ്.എൽ.സിയും കേരള നഴ്‌സ് ആൻഡ് മിഡ് വൈഫ്‌സ് കൗൺസിലോ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലോ അംഗീകരിച്ച ഓക്‌സിലിയറി നഴ്‌സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് / ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് / ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി, ബി.എസ്‌സി. നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സ് ആൻഡ് മിഡ് വൈഫറി കൗൺസിൽ രജിസ്‌ട്രേഷനുമുള്ള പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് പങ്കെടുക്കാം.
വൈകിട്ട് മൂന്നിന് നടത്തുന്ന ലൈബ്രറേറിയൻ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ എസ്.എസ്.എൽ.സിയും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ്/ ലൈബ്രറി സയൻസിൽ ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദം ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04812530399.