01 December, 2021 04:44:20 PM
ഒരു സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്ന് വിതറി ഒന്നിലധികം പുരുഷന്മാര്‍ ഉപയോഗിച്ചു
കൊച്ചി: മോഡലുകളുടെ മരണത്തില്‍ പ്രതി സൈജു എം തങ്കച്ചനെതിരെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍. ഇയാളുടെ ഫോണില്‍ നിന്നു വീണ്ടെടുത്ത ചാറ്റുകളില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ചാറ്റുകളിലെല്ലാം മയക്കുമരുന്ന് പാര്‍ട്ടി സംബന്ധിച്ചുള്ള ചര്‍ച്ചകളാണ്. ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ വിഡിയോകളും അന്വേഷണ സംഘം കണ്ടെത്തി.
ഒരു സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്നായ എംഡിഎംഎ വിതറി ഒന്നിലധികം പുരുഷന്മാര്‍ ചേര്‍ന്ന് ഉപയോഗിക്കുന്ന വിഡിയോ സൈജുവിന്റെ ഫോണില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. 2020 സെപ്റ്റംബര്‍ ആറിന് ചിലവന്നൂരിലെ ഫ്ലാറ്റില്‍ വച്ചാണ് സംഭവം നടന്നത്. പിറ്റേ ദിവസം ഇതേ ഫ്ലാറ്റില്‍ അമല്‍ പപ്പടവട, നസ്ലിന്‍, സലാഹുദീന്‍ മൊയ്തീന്‍, ഷിനു മിന്നു എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി, മൂന്നാര്‍, മാരാരിക്കുളം, കുമ്ബളം ചാത്തമ്മ എന്നിവിടങ്ങളില്‍ സൈജു ലഹരി പാര്‍ട്ടികള്‍ നടത്തിയതായാണ് ഫോണില്‍ നിന്ന് ലഭിച്ച വിവരം. ഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന വിഡിയോയും ഉണ്ട്. നമ്ബര്‍ 18 ഹോട്ടലുടമ റോയി, റെസ്റ്റോറന്റ് നടത്തി പ്രശസ്തയായ യുവതി തുടങ്ങി അറിയപ്പെടുന്ന പലരും സൈജു നടത്തിയ മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇവരില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.
വനിതാ ഡോക്ടര്‍ അടക്കം പാര്‍ട്ടിയില്‍
സൈജു ഉപയോഗിച്ച ഔഡി കാറിന്റെ ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ച് കാക്കനാട്ടെ ഫ്ളാറ്റില്‍ നടത്തിയ പാര്‍ട്ടിയുടെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വനിതാ ഡോക്ടര്‍ അടക്കം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നെന്നാണ് വിവരം. മോഡലുകള്‍ മരിച്ച അപകടത്തിനു ശേഷവും സൈജു ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അപകടം നടന്ന് അര മണിക്കൂറിനു ശേഷമായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇതിനുപിന്നാലെ നവംബര്‍ ഏഴു മുതല്‍ ഒമ്ബതുവരെയുള്ള ദിവസങ്ങളില്‍ ഗോവയില്‍ പോയി സൈജു പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ 11 വീഡിയോകള്‍ അന്വേഷണ സംഘത്തിനു കിട്ടി.