30 November, 2021 11:23:00 AM
കാട്ടുപന്നിയെ ഓടിക്കാന്‍ പോയ ആള്‍ വെടിയേറ്റ് മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്
കല്‍പ്പറ്റ: വയനാട് കമ്പളക്കാട് ഒരാള്‍ വെടിയേറ്റ് മരിച്ചു. കാട്ടുപന്നിയെ ഒടിക്കാന്‍ പോയപ്പോഴാണ് വെടിയേറ്റത്. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. ജയന് കഴുത്തിലാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ശരുണ്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാലംഗ സംഘമാണ് കമ്പളക്കാടിനടുത്ത് വണ്ടിയാമ്പറ്റയില്‍ രാത്രിയോടെ നെല്‍പ്പാടത്ത് എത്തിയത്. നെല്‍ പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് സംഘം എത്തിയതെന്നാണ് കൂടെയുള്ളവരുടെ വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പറ്റൂവെന്ന് പൊലീസ് അറിയിച്ചു.