18 November, 2021 07:42:22 PM
പാലക്കാട് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ ഒഴിവുകള്‍
പാലക്കാട്: ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അട്ടപ്പാടി ഗവ.ഐ.ടി.ഐ, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ്, കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, പാലക്കാട് സഹകരണ പരിശീലന കോളേജ് എന്നിവിടങ്ങളില്‍ ഗസ്റ്റ് അധ്യാപകരായാണ് നിയമനം. വിശദവിവരങ്ങള്‍ ചുവടെ.
അട്ടപ്പാടി ഗവ.ഐ.ടി.ഐ യില്‍
അട്ടപ്പാടി ഗവ.ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഡീസല്‍ ട്രേഡില്‍ താത്ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. രണ്ട് ഒഴിവാണുള്ളത്. ബന്ധപ്പെട്ട എന്‍ജിനീയറിംഗ് ശാഖയില്‍ ബിരുദമോ, ത്രിവത്സര ഡിപ്ലോമയോ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷം പൊതുമേഖല / സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും, എന്‍.എ.സി യും പൊതുമേഖല / സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ നവംബര്‍ 20 ന് രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളുമായി അട്ടപ്പാടി ഗവ. ഐ.ടി.ഐ യില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446910041.
പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍
പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ ഇംഗ്ലീഷ്, സംസ്‌കൃതം (ജനറല്‍) വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച യോഗ്യതയുള്ളവരും തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 23 ന് രാവിലെ 10.30 ന് ഇംഗ്ലീഷിനും, ഉച്ചക്ക് 1.30 ന് സംസ്‌കൃതത്തിനും (ജനറല്‍) കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. ഫോണ്‍: 0466 2212223.
കൊഴിഞ്ഞാമ്പാറ ഗവ. കോളേജില്‍
കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇക്കണോമിക്സ്, ഹിസ്റ്ററി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. 55 ശതമാനം മാര്‍ക്കോടെ പി.ജി ബിരുദവും നെറ്റും ഉണ്ടായിരിക്കണം. കൂടാതെ തമിഴ് ഭാഷയില്‍ നൈപുണ്യം ഉണ്ടാവണം. നെറ്റുള്ളവരുടെ അഭാവത്തില്‍ മറ്റുളളവരെ പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ വിശദമായ ബയോഡാറ്റ, വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 23 ന് രാവിലെ 11 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പാലക്കാട് സഹകരണ പരിശീലന കോളേജില്‍
പാലക്കാട് കോളേജ് റോഡിലുള്ള സഹകരണ പരിശീലന കോളേജില്‍ അധ്യാപകരെ നിയമിക്കുന്നു. എച്ച്.ഡി.സി.യും എം.കോം അല്ലെങ്കില്‍ എം.ബി.എയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ 22 ന് രാവിലെ 10 ന് സഹകരണ പരിശീലന കോളേജില്‍ കൂടിക്കാഴ്ച്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9745287895.