15 November, 2021 06:06:12 PM
മലമ്പുഴയിലും നൂറണിയിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ / ലക്ചറര്‍ നിയമനം
പാലക്കാട്: മലമ്പുഴ ഗവ.ഐ.ടി.ഐ.യില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക്ക് ട്രാക്ടര്‍, ടര്‍ണര്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡുകളില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നു വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18 ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
മലമ്പുഴ ഗവ.ഐ.ടി.ഐ യില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉണ്ടാകണം. സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നു വര്‍ഷ ഡിപ്ലോമയോ ആണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 19 ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815161.
ഗസ്റ്റ് ലക്ചറര്‍ നിയമനം
നൂറണി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ടെക്നോളജി ഉപകേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് കോഴ്സ് പഠിപ്പിക്കാന്‍ അധ്യാപകരെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമോ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ / കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ / ഇലക്ട്രോണിക്സ് കോഴ്സിലുള്ള ത്രിവത്സര ഡിപ്ലോമയും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയുമായി നവംബര്‍ 20 ന് രാവിലെ 10 ന് നൂറണി എല്‍.ബി.എസ് സെന്ററില്‍ എത്തണം. ഫോണ്‍: 0491 2527425