05 November, 2021 08:24:17 PM
ഷൊര്‍ണൂര്‍, കഞ്ചിക്കോട്, എടത്തറ, ചിറ്റൂര്‍ സ്കൂളുകളില്‍ അധ്യാപകരുടെ ഒഴിവ്
പാലക്കാട് എടത്തറ ഗവ. യു.പി സ്‌കൂളില്‍ എല്‍.പി.എസ്.എ- ഒന്ന്, യു.പി.എസ്.എ- ഒന്ന്, യു.പി അറബിക് -ഒന്ന് തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. നവംബര്‍ എട്ടിന് രാവിലെ 10 ന് എല്‍.പി.എസ്.എ, യു.പി.എസ്.എ തസ്തികകളിലേക്കും ഉച്ചയ്ക്ക് 12 ന് യുപി അറബിക് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യരായവര്‍ അന്നേദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ എത്തണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. ഫോണ്‍: 0491-2856253.
കഞ്ചിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജി.എഫ്.സി (ഇ.ഡി) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എഡ്, എം.കോം, സെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ എട്ടിന് രാവിലെ 10.30 ന് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495836993.
ഷൊര്‍ണൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഹ്യുമാനിറ്റീസ് ആന്റ് ലാംഗ്വേജസ് അധ്യാപകനെ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹ്യുമാനിറ്റീസ് / ലാഗ്വേജസ് (ഇംഗ്ലീഷ്) ബിരുദവും, ബി.എഡും, കെ.ടെറ്റ് III / സെറ്റ് / നെറ്റ് ഇവയിലേതെങ്കിലും ഒന്നും നേടിയിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രായം, തെളിയിക്കുന്ന അസല്‍ രേഖകളും തിരിച്ചറിയല്‍ രേഖയുമായി നവംബര്‍ ഒമ്പതിന് രാവിലെ 11 ന് അഭിമുഖത്തിന് സ്‌കൂളില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2222197.
ഷൊര്‍ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് (ഇ.ഡി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എം.കോം, ബി.എഡ്, സെറ്റ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യു.പി വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ എട്ടിന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
ചിറ്റൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ് തസ്തികയില്‍ അധ്യാപകരെ നിയമിക്കുന്നു. എം.കോം, ബി.എഡ്, സെറ്റ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 11 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447123841, 04923 224176.