05 November, 2021 04:21:09 PM
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; മുൻഎസ്പിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച സംഭവത്തിൽ ഇടുക്കി മുന്‍എസ്പി കെ.ബി. വേണുഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിജിലന്‍സിന്റേതാണ് നടപടി. 18 ലക്ഷത്തിലധികം രൂപ വരവില്‍ കവിഞ്ഞ് സമ്പാദിച്ചെന്നാണ് കണ്പാലിന്റെ വീട്ടിൽ വിജിലൻസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കോഴിക്കോട് നിന്നുള്ള വിജിലൻസ് സംഘമാണ് റെയ്ഡ് നടത്തിയത്. വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തെ തുടർന്ന് നേരത്തേമുതൽ തന്നെ വിജിലൻസ് സംഘം വേണുഗോപാലിനെതിരെ രഹസ്യാന്വേഷണം ആരംഭിച്ചിരുന്നു. നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ അന്വേഷണം നേരിടുന്നയാൾ കൂടിയാണ് വേണുഗോപാൽ.