25 October, 2021 07:29:09 PM
എംജിയിലെ അക്രമം; മർദിച്ചവരിൽ മന്ത്രിയുടെ സ്റ്റാഫ് അംഗവും - എഐഎസ്എഫ് വനിതാ നേതാവ്
കൊച്ചി: എംജി യുണിവേഴ്സിറ്റിയില്‍ നടന്ന ആക്രമണത്തില്‍ തന്നെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ വിദ്യഭ്യാസ മന്ത്രിയുടെ സ്റ്റാഫ് അംഗം അരുണുമുണ്ടെന്ന് മര്‍ദനത്തിനിരയായ എഐഎസ്എഫ് വനിതാ നേതാവ്. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
ആദ്യം നല്കിയ മൊഴിയില്‍ അരുണിന്റെ പേര് വിട്ട്പോയിരുന്നുവെന്നും നീതി പ്രതീക്ഷിക്കുന്നുവെന്നും തനിക്ക് പാര്‍ട്ടിയുടെ സംരക്ഷണമുണ്ടെന്നും യുവതി പറഞ്ഞു. എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ടി.എം. ആര്‍ഷോയ്ക്കെതിരെയും പരാതിക്കാരി മൊഴി നല്കി. കോട്ടയത്ത് നിന്നുള്ള അന്വേഷണസംഘം പറവൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ചാണ് മൊഴിയെടുത്തത്.