25 October, 2021 12:38:44 PM
സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 15 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. 15 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഏഴു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.