24 October, 2021 02:51:51 PM
മോൻസന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളും; കണ്ടെത്തിയത് വാഴക്കാലയിലെ വീട്ടിൽനിന്ന്
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളും. മോൻസന്റെ വാഴക്കാലയിലെ വീട്ടിൽനിന്ന് വനംവകുപ്പാണ് അസ്ഥികൾ പിടിച്ചെടുത്തത്. കലൂരിലെ വീട്ടിൽനിന്ന് റെയ്ഡിന് തൊട്ടുമുൻപ് മാറ്റിയ തിമിംഗലത്തിന്റെ രണ്ട് അസ്ഥികളാണ് വനംവകുപ്പ് കണ്ടെത്തിയത്.
അതേസമയം മോൻസണ് മാവുങ്കലിന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പ്മുറിയിൽ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തിൽ നിന്നും ഒളികാമറകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിപ്പിച്ചിരുന്ന മൂന്ന് കാമറകൾ ക്രൈംബ്രാഞ്ചും സൈബർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കസ്റ്റഡിയിലെടുത്തത്.
സ്വകാര്യ കേബിൾ നെറ്റ്വർക്കിംഗ് ഏജൻസിയെ ഉപയോഗിച്ചാണ് കാമറകൾ സ്ഥാപിച്ചത്. വോയിസ് കമാൻഡ് അനുസരിച്ച് റെക്കോർഡിംഗ് സംവിധാനം പ്രവർത്തിച്ചിരുന്ന കാമറകൾ വഴി പകർത്തിയ ദൃശ്യങ്ങൾ മൊബൈലിലും മറ്റ് ഡിവൈസുകളിലും മോൻസണ് നേരിൽ കാണാനുള്ള സംവിധാനമുണ്ടായിരുന്നു.