20 October, 2021 04:20:46 PM


ട്രെയിനിലെ കവര്‍ച്ച; റെയിൽവേ പോലീസ് പൊക്കിയ യുവാവ് ഗൂഗിൾ പേ വഴിയും ഫേസ്ബുക്കിലൂടെയും തട്ടിപ്പ് നടത്തി



കൊ​ച്ചി: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി മ​നു​വി​ന്‍റെ വ​ന്‍ ത​ട്ടി​പ്പ് പൊ​ളി​ച്ച് റെ​യി​ല്‍​വേ പോ​ലീ​സ്. വ​ര്‍​ക്ക​ല ചെ​മ്മ​രു​ത്തി തൊ​ണ്ടു​വി​ള വീ​ട്ടി​ല്‍ മ​നു​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ഈ​റോ​ഡി​ല്‍​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യി ഇ​യാ​ള്‍ സൗ​ഹൃ​ദ​ത്തി​ലാ​യി. ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് ബു​ക്കു ചെ​യ്തു ത​രാ​മെ​ന്നു പ​റ​ഞ്ഞ് അ​യാ​ളു​ടെ കൈ​യി​ല്‍​നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം മ​നു എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി. ഫോ​ണി​ന്‍റെ പാ​സ് വേ​ര്‍​ഡ് മ​ന​സി​ലാ​ക്കി​യ ഇ​യാ​ള്‍ അ​തി​ല്‍​നി​ന്ന് ഗൂ​ഗി​ള്‍ പേ ​വ​ഴി 15,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റൊ​രു ത​ട്ടി​പ്പി​ല്‍ ഇ​യാ​ള്‍ കുടുങ്ങിയത്.

സ്വ​ന്ത​മാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ല്ലാ​ത്ത ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ക്കു​ന്ന ഫോ​ണ്‍ വ​ഴി ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഓ​പ്പ​ണ്‍ ചെ​യ്യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് തു​റ​ന്ന​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. തോ​പ്പും​പ​ടി​യി​ല്‍​നി​ന്നാ​ണ് റെ​യി​ല്‍​വേ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ മ​റ്റൊ​രു ത​ട്ടി​പ്പു കൂ​ടി പു​റ​ത്താ​യി.

ക​ഴി​ഞ്ഞ 16-ന് ​തൃ​പ്പ​യാ​റി​ല്‍ വ​ച്ച് ഇ​യാ​ള്‍ കു​റ​ച്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി പ​രി​ച​യ​പ്പെ​ട്ടു. അ​വ​ര്‍​ക്ക് കെ​ട്ടി​ട നി​ര്‍​മാ​ണ ജോ​ലി ശ​രി​യാ​ക്കി കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് 18-ന് ​ഇ​യാ​ള്‍ വീ​ണ്ടും അ​വി​ടെ​യെ​ത്തി. കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തി​യ​ൽ ഉ​ട​ന്‍ ജോ​ലി​യി​ല്‍ ക​യ​റാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു. ഹി​ന്ദി, ഇം​ഗ്ലീ​ഷ്, അ​റ​ബി ഭാ​ഷ​ക​ള്‍ ന​ന്നാ​യി സം​സാ​രി​ക്കു​ന്ന ഇ​യാ​ള്‍ പെ​ട്ടെ​ന്ന് സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ത​ന്‍റെ ഫോ​ണ്‍ വെ​ള്ള​ത്തി​ല്‍ വീ​ണ​തി​നാ​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രി​ല്‍ ആ​രു​ടെ​യെ​ങ്കി​ലും ഫോ​ണ്‍ ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്താ​ന്‍ എ​ന്നു പ​റ​ഞ്ഞ് അ​വ​രി​ല്‍​നി​ന്ന് കു​റ​ച്ചു പ​ണ​വും വാ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. റെ​യി​ല്‍​വേ ഇ്ന്‍​സ്‌​പെ​ക്ട​ര്‍ ക്രി​സ്പി​ന്‍ സാം, ​എ​സ്‌​ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, പ്ര​കാ​ശ​ന്‍, എ​സ്‌​ഐ ലൈ​ജു, സി​പി​ഒ​മാ​രാ​യ മ​നോ​ജ്, സ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K