19 October, 2021 02:08:46 AM
നീലേശ്വരത്തു കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി മരിച്ചു
കാസർഗോഡ് : നീലേശ്വരത്തു അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു. കടിഞ്ഞിമൂല സ്വദേശിനി രമ്യ(30)യും കുഞ്ഞുമാണു മരിച്ചത്. പ്രസവത്തെത്തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരെ കാണാതായതിനെത്തുടര്‍ന്ന് ഞായറാഴ്‌ച രാത്രി തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് കിണറിന്റെ സമീപത്തു കിടന്ന മൊബൈല്‍ ഫോണിന്റെ ശബ്‌ദം കേട്ട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രണ്ടാമത്തെ പ്രസവത്തിനു ശേഷം യുവതിക്ക് മാനസികപ്രശ്‌നം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് പ്രതീഷ് വിമുക്‌ത ഭടനാണ്.ഏഴു വയസുകാരി അര്‍ച്ചന മറ്റൊരു മകളാണ്.
രമ്യയുടെ ആദ്യ പ്രസവത്തിലെ ഇരട്ടക്കുട്ടികള്‍ മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെ എട്ടുമാസം മുമ്ബ് പിതാവും മരിച്ചതോടെ രമ്യ മാനസികമായി തളര്‍ന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.