18 October, 2021 11:57:59 PM
തിരക്കില്ലാത്തപ്പോൾ പകുതി തുക മതി; ടിക്കറ്റ് നിരക്കിൽ ഇളവുമായി കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോ ബുധനാഴച മുതല്‍ ഫ്ലെക്സി ഫെയര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനം. യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ മാനിച്ചാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) തീരുമാനം.
ഫ്ലെക്സി ഫെയര്‍ സിസ്റ്റത്തിൽ തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ ആറ് മുതല്‍ എട്ടു വരെയും രാത്രി എട്ടു മുതല്‍ മുതല്‍ പത്തരവരെയും വരെയും എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കിന്റെ പകുതി മാത്രം നൽകിയാൽ മതിയാകും. കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും (ട്രിപ്പ് പാസ്) അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആര്‍ ടിക്കറ്റുകൾ, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.