17 October, 2021 12:37:41 PM
കനത്ത മഴ; അങ്കമാലിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നു
കൊച്ചി: അങ്കമാലിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട് തകര്‍ന്നു. കാലടി സ്വദേശി വര്‍ഗീസിന്റെ നിര്‍മാണത്തിലിരുന്ന വീടാണ് തകര്‍ന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
അതേസമയം, പത്തനംതിട്ട മല്ലപ്പള്ളിയിൽ ഇപ്പോഴും വെള്ളക്കെട്ടാണ്. ഇവിടെ ജലനിരപ്പ് ഉയരുന്നുണ്ട്. മല്ലപ്പള്ളി ബസ് സ്റ്റാൻഡും വെളള്ളത്തിൽ മുങ്ങി. ശക്തമായ മഴയില്‍ പത്തനാപുരം മേഖലകളിലും നിരവധി വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാന പാതയിലും ഗതാഗതം തടസപ്പെട്ടു