17 October, 2021 05:35:21 AM
താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞു: ഗതാഗതം പൂർണമായും തടസപ്പെട്ടു
താമരശേരി: വടക്കൻ കേരളത്തിലും മഴ കനക്കുന്നു. താമരശേരി ചുരത്തിൽ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ മണ്ണിടിഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഇതേ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. അഗ്നിശമനസേനയും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.