11 October, 2021 03:51:13 PM


പൊലീസ് നടപടികൾക്ക് വേഗം പോരാ ; മുൻഹരിത അംഗങ്ങൾ വനിതാ കമ്മീഷനിൽ



കോഴിക്കോട്: എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നേരത്തെ നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍നില്‍ക്കുന്നതായി വനിത കമീഷനില്‍ ഹരിത മുന്‍ ഭാരവാഹികള്‍. മുഫീദ തസ്നി, നജ്മ തബ്ഷീറ എന്നിവര്‍ ഇന്ന് കോഴിക്കോട് നടന്ന വനിത കമീഷന്‍ അദാലത്തിലെത്തി മൊഴി നല്‍കി. പൊലീസ് നടപടികള്‍ക്ക് വേഗം പോരെന്ന് മുന്‍ ഹരിത നേതാക്കള്‍ വനിത കമീഷനെ ധരിപ്പിച്ചിട്ടുണ്ട്.

എം.എസ്.എഫ് യോഗത്തിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബ്, മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീര്‍ മുതുപറമ്പ എന്നിവര്‍ക്കെതിരെയാണ് ഹരിത നേതാക്കള്‍ പരാതി നല്‍കിയിരുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസിനെ അറസ്റ്റ് ചെയ്ത് നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു. പത്ത് ഹരിത ഭാരവാഹികളാണ് വനിത കമീഷന് പരാതി നല്‍കിയിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K