06 October, 2021 08:37:00 PM


ഏറ്റുമാനൂര്‍ സ്വദേശി യുവാവ് കളമശ്ശേരിയില്‍ തീകൊളുത്തി മരിച്ച നിലയില്‍



കൊച്ചി: കളമശേരിയിലെ മൂന്ന് നില കെട്ടിടത്തിന് മുകളിൽ കോട്ടയം സ്വദേശി യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ തെള്ളകം നടുത്തല വീട്ടില്‍ മാര്‍ക്കോസ് ജോര്‍ജിന്‍റെയും സൂസമ്മ ജോര്‍ജിന്‍റെയും മകന്‍ ജെറിന്‍ മാര്‍ക്സ് (29) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തര മണിയോടെ കളമശ്ശേരിക്ക് സമീപം ചങ്ങമ്പുഴ നഗറിലെ മൂന്ന് നിലകളുള്ള കെട്ടിടത്തിനു മുകളിലെ ശുചിമുറിയിലായിരുന്നു സംഭവം.


കെട്ടിടത്തിനു മുകളില്‍നിന്ന് പുക ഉയരുന്നതുകണ്ട് ഓടികൂടിയ സമീപവാസികളും നാട്ടുകാരും ശുചിമുറിയുടെ കതകു ചവിട്ടിതുറന്ന് അകത്തു പ്രവേശിച്ചപ്പോൾ പൊള്ളലേറ്റ് മരിച്ചു കിടക്കുന്ന ജെറിനെ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനരികെ ഒഴിഞ്ഞ കുപ്പിയും കത്തികരിഞ്ഞ ബാഗും കണ്ടെത്തി. പെട്രോളുമായെത്തിയ ജെറിന്‍ സ്വയം തീകൊളുത്തിയതാണെന്നാണ് അനുമാനിക്കുന്നത്.


ഇടപ്പള്ളി പത്തടിപ്പാലത്തുള്ള സ്വകാര്യലാബിലെ ജീവനക്കാരനായിരുന്നു ജെറിന്‍. പോലീസ് മേല്‍നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3.30ന് തെള്ളകം പുഷ്പഗിരി സെന്‍റ് ജോസഫ് പള്ളിയില്‍. സഹോദരങ്ങള്‍: ജിനോ മാര്‍ക്സ്, ടോണി മാര്‍ക്സ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.9K