17 September, 2021 01:43:13 AM
ചെങ്കളയിൽ മരിച്ച അഞ്ചുവയസുകാരിക്ക് നിപ്പയില്ല; പരിശോധനാ ഫലം നെഗറ്റീവ്
കാസർഗോഡ്: ചെങ്കളയിൽ പനിബാധിച്ച് മരിച്ച അഞ്ചുവയസുകാരിയുടെ നിപ്പ പരിശോധനാ ഫലം നെഗറ്റീവ്. ട്രൂനാറ്റ് പരിശോധനയിലാണ് നിപ്പയില്ലെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ആർടിപിസിആർ പരിശോധനാ ഫലം കൂടി വരാനുണ്ട്. ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.