01 September, 2021 04:41:45 PM
കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം
കൊച്ചി: സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പതിനേഴ് വയസുകാരി പ്രസവിച്ച കുഞ്ഞിനെ ശുചിമുറിയിൽ ഉപേക്ഷിച്ചതാവാം എന്നാണ് സംശയിക്കുന്നത്. പോലീസ് ആശുപത്രിയിൽ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.