06 August, 2021 11:57:22 AM
ഭാര്യയ്ക്കും മക്കൾക്കും മുന്നിൽ ഗൃഹനാഥൻ തീകൊളുത്തി ജീവനൊടുക്കി
പെരുമ്പാവൂർ: ഭാര്യയും മക്കളും വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. കോതമംഗലം ചെറുവട്ടൂർ ഓലിച്ചാലിൽ അബ്ദുൽ സലാം (48) ആണ് മരിച്ചത്. പോഞ്ഞാശേരി എംഎച്ച് കവലയിൽ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാൾ രാത്രി മണ്ണെണ്ണയും വെട്ടുകത്തിയുമായി ഇവിടെ എത്തുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
ഭയന്നു പോയ ഭാര്യ ഹസീനയും മക്കളും രണ്ടാം നിലയിലെ വീട്ടിൽനിന്നു പുറത്തു കടക്കുകയും വാതിൽ അടയ്ക്കുകയും ചെയ്തു. ഇതോടെ മുറിക്കുള്ളിൽ കയറിയ ഇയാൾ ജീവനൊടുക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീ അണച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാളുകളായി കുടുംബ പ്രശ്നങ്ങൾ മൂലം ഭാര്യയും ഭർത്താവും അകന്നു കഴിയുകയായിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.