02 August, 2021 08:30:08 AM
കാറിൽ പോലീസ് സ്റ്റിക്കർ പതിപ്പിച്ച് യാത്ര; ദമ്പതികൾക്കെതിരെ കേസ്
കല്പറ്റ: കാറില്‍ പോലീസ് സ്റ്റിക്കര്‍ പതിപ്പിച്ച് യാത്ര ചെയ്ത ദമ്പതികള്‍ക്കെതിരെ കേസ്. തമിഴ്നാട് തിരുനല്‍വേലി സ്വദേശികളായ മഹേന്ദ്രന്, ഭാര്യ ശരണ്യ എന്നിവര്‍ക്കെതിരെയാണ് നടപടി.
തലശേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ദമ്പതികൾ. ആൾമാറാട്ടം നടത്തി പോലീസ് വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച് ദുരുപയോഗം ചെയ്തതിനും പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്.