28 July, 2021 01:15:36 PM
പഠിക്കാത്തതിന് ആറുവയസുകാരിക്ക് ക്രൂരമർദ്ദനം: നാട്ടുകാർ ഇടപെട്ടു; പിതാവ് അറസ്റ്റിൽ
കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. പഠിക്കുന്നില്ല എന്നാരോപിച്ചാണ് കുട്ടിയെ പിതാവ് ചൂരൽ വടികൊണ്ട് മർദ്ദിച്ചത്. സംഭവത്തിൽ പിതാവ് സേവ്യർ റോജനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്.
കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മര്‍ദ്ദിക്കുമായിരുന്നു. കുട്ടി പഠിക്കുന്നില്ലെന്നാണ് സേവ്യർ റോജന്റെ വിശദീകരണം. പോലീസ് ഇയാള്‍ക്ക് എതിരെ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.