11 June, 2021 10:50:33 AM
വയനാട്ടിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം: പരിക്കേറ്റ വീട്ടമ്മയും മരിച്ചു
കല്പറ്റ: വയനാട് പനമരത്ത് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയും മരിച്ചു. നെല്ലിയമ്പം കാവടം പത്മാലയത്തിൽ പത്മാവതി (70) ആണ് മരിച്ചത്. ഭർത്താവ് റിട്ട. അധ്യാപകനായ കേശവൻ നായർ വ്യാഴാഴ്ച രാത്രി മരിച്ചിരുന്നു.
മുഖംമൂടി തിരിച്ചെത്തിയ അജ്ഞാത സംഘം വൃദ്ധദമ്പതികളെ വെട്ടുകയായിരുന്നു. കേശവൻ നായർ തത്ക്ഷണം മരിച്ചു മരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പത്മാവതിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അക്രമികളെ കണ്ടെത്താനായില്ല. മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.