02 June, 2021 02:06:52 PM
കോവിഡ് സ്ഥിരീകരിച്ച തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമക്കെതിരെ കേസ്
കോഴിക്കോട്: അഞ്ചു ദിവസം മുമ്പ് നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച അന്തര്‍സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമക്കെതിരെ കേസ്. പൂനൂര് 19ല്‍ പഴയേടത്ത് ഗാര്ഡന് ആന്‍ഡ് കാര്‍ഷിക നഴ്സറി എന്ന സ്ഥാപനത്തിലാണ് മൂന്ന് അന്തര്‍സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
വിവരമറിഞ്ഞ സമീപവാസികളും ആര്.ആര്.ടി അംഗങ്ങളും സ്ഥലത്തെത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് തൊഴിലാളികളോടും സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മറ്റു രണ്ടു തൊഴിലാളികളോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.