12 May, 2021 06:11:16 PM
എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ ടെലി കൺസള്‍റ്റേഷൻ ആരംഭിച്ചു
കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രിയിൽ എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ടെലികൺസൽറ്റേഷൻ ആരംഭിച്ചു. കോവിഡാനന്തര ബുദ്ധിമുട്ടുകൾക്കുള്ള പോസ്റ്റ് കോവിഡ് ഹോമിയോപ്പതി സെന്ററിന്റെയും ടെലി കൺസൽറ്റേഷന്റെയും പ്രവർത്തനോദ്ഘാടനം ഹൈബി ഈഡൻ എംപി നിർവ്വഹിച്ചു. ചടങ്ങിൽ ടി ജെ. വിനോദ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ജോർജ് , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, സെക്രട്ടറി അജി ഫ്രാൻസീസ്, ഹോമിയോ ഡി എം ഒ ഡോ. ലീനാ റാണി എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.സൂസൻ മത്തായി ആലുങ്കൽ സ്വാഗതവും ആർ എം ഒ ഡോ.സ്മിതാ ആർ മേനോൻ നന്ദിയും പറഞ്ഞു.
കോവിസ് അനുബന്ധ ജോലികൾ കാരണം സബ് സെന്ററുകളിൽ ഡോക്ടർമാർ ഇല്ലാത്തപ്പോഴും സ്ഥാപനങ്ങളിലെത്തുന്ന രോഗികൾക്ക് ചികിത്സാ സംമ്പന്ദമായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ കഴിക്കുന്നതിന്റെ മാർഗ നിർദ്ദേശങ്ങളും സംശയ നിവാരണങ്ങൾക്കും ജില്ലാ ഹോമിയോ ആശുപത്രിയുടെ ഹെൽപ് ലൈൻ നമ്പരായ 9496528045 ലേക്ക് രാവിലെ 9 മുതൽ ഉച്ചക്ക് 2 മണി വരെ വിളിക്കാവുന്നതാണന്ന് ഡിഎംഒ അറിയിച്ചു.