07 May, 2021 11:02:55 AM
സുൽത്താൻ ബത്തേരി സ്ഫോടനം: പരിക്കേറ്റ മൂന്നാമത്തെ കുട്ടിയും മരിച്ചു
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു. കാരക്കണ്ടി സ്വദേശിയായ ചപ്പങ്ങൽ വീട്ടിൽ ജലീലിന്‍റെ മകൻ ഫെബിൻ ഫിറോസ് (14) ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്. ഏപ്രിൽ 22 നാണ് ബത്തേരി കാരക്കണ്ടിക്ക് സമീപം മണ്ണാര്‍ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഫെബിനൊപ്പമുണ്ടായ മുരളി (16), അജ്മല്‍ (14) എന്നിവർ ഏപ്രിൽ 26 ന് മരിച്ചിരുന്നു.