25 April, 2021 10:55:28 PM
ഒരു മാസത്തിലേറെയായി മാറാത്ത ചുമ: ശ്വാസകോശത്തില്‍ കണ്ടെത്തിയത് പേനയുടെ നിബ്ബ്
ആലുവ: ഒരു മാസമായി ബാലന്‍റെ ശ്വാസകോശത്തില്‍ കുടുങ്ങി കിടന്നിരുന്ന പേനയുടെ നിബ്ബ് പുറത്തെടുത്തു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിബ് നീക്കം ചെയ്തത്. ദിവസങ്ങളായി തുടരുന്ന ചുമ, മരുന്ന് കഴിച്ചിട്ടും വിട്ട് മാറാത്തതിനെ തുടര്‍ന്നാണ് ആലുവയിലെ രാജ ഗിരി ആശുപത്രിയിലെ ശ്വാസകോശരോഗ ചികിത്സ വിഭാഗത്തില്‍ ചികിത്സ തേടിയത്.
പരിശോധനയില്‍ ശ്വാസകോശത്തില്‍ പേനയുടെ നിബ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുടങ്ങി കിടക്കുന്ന നിബ് പീഡിയാട്രിക് സര്‍ജറി വിഭാഗത്തിന്‍റെ സഹായത്തോടെ പുറത്തെടുക്കാന്‍ തിരുമാനിച്ചു. രാജഗിരി ആശുപത്രിയിലെ ശ്വാസകോശ രോഗചികിത്സ വിഭാഗത്തിലെ ഡോ.രാജേഷ് വി യുടെയും പീഡിയാട്രിക് സര്‍ജന്‍ ഡോ.അഹമ്മദ് കബീറിന്‍റെയും നേതൃത്വത്തിലാണ് പേനയുടെ നിബ് പുറത്തെടുത്തത്.