17 April, 2021 05:35:06 PM


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 4 വര്‍ഷമായി പീഡിപ്പിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍



കൊച്ചി: എറണാകുളം കോതമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപിച്ച മധ്യവയസ്കനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് സ്വദേശിയായ പ്രതി നാല് വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.


പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ ഉണ്ടായ അസ്വാഭാവിക മാറ്റത്തെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തായത്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് മുങ്ങിയ പ്രതിയെ അടിമാലിക്ക് സമീപം ഇരുമ്പുലത്തില്‍ നിന്നാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്. പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K