11 April, 2021 10:24:37 PM


പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി: പുതിയ സർക്കാർ യാഥാർത്ഥ്യമാക്കണം




കൊച്ചി: പ്രാദേശിക പത്രപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്ന സംസ്ഥാന സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം പുതിയ സർക്കാർ നൂറു ദിന കർമ്മ പദ്ധതിയിൽപ്പെടുത്തി യാഥാർത്ഥ്യമാക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


പ്രാദേശിക പത്രപ്രവർത്തകരുടെ വർഷങ്ങളായുള്ള ആവശ്യമാണ് കഴിഞ്ഞ ബജറ്റ് ചർച്ചയിൽ സർക്കാർ പ്രഖ്യാപിച്ചത്. നേരത്തെ ഉമ്മൻചാണ്ടി സർക്കാർ ഒരു കോടി രൂപ നീക്കിവച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. ഈ സാഹചര്യം ഇനിയും ആവർത്തിക്കാതിരിക്കാൻ പുതിയ സർക്കാർ മുൻകരുതലെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


സംസ്ഥാന പ്രസിഡന്‍റ് അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. ഐ.ജെ.യു സെക്രട്ടറി ജനറൽ ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി യു. വിക്രമൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, മുൻ പ്രസിഡന്‍റ് ബാബു തോമസ്, വൈസ് പ്രസിഡന്‍റ് ഇ.പി. രാജീവ്, സെക്രട്ടറിമാരായ ശ്രീനി ആലക്കോട്, മനോജ് പുളിവേലിൽ, ട്രഷറർ ഇ.എം. ബാബു, ഐ.ജെ.യു ദേശീയ സമിതിയംഗങ്ങളായ  ആഷിക്ക് മണിയംകുളം, സനൽ അടൂർ എന്നിവർ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K