30 March, 2021 01:27:47 AM
ട്വന്റി-ട്വന്റിയുടെ പ്രചാരണ സംഘത്തിനുനേരെ ഗുണ്ടാ ആക്രമണം; പരാതി നൽകി
കൊച്ചി: ട്വന്റി-ട്വന്റിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിനു നേരെ ഗുണ്ടാ ആക്രമണം ഉണ്ടായതായി പരാതി. പുത്തൻകുരിശ് പഞ്ചായത്തിൽ ജനസമ്പർക്കത്തിനിടെയാണ് സംഭവം. പാർട്ടി പ്രവർത്തകനായ പി.എം.മധുവിനാണ് മർദനമേറ്റത്. സംഭവത്തിൽ തെരഞ്ഞെടുപ്പു കമ്മിഷനും പോലീസിനും ട്വന്റി-ട്വന്റി നേതൃത്വം പരാതി നൽകി.