08 March, 2021 12:27:37 PM
'ശശീന്ദ്രന്‍ വേണ്ട, എലത്തൂരിൽ യുവാക്കളെ പരിഗണിക്കണം' - എറണാകുളത്ത് പോസ്റ്ററുകള്‍
കൊച്ചി: എറണാകുളത്ത് എ.കെ ശശീന്ദ്രനെതിരെ പോസ്റ്റർ പ്രതിഷേധം. എറണാകുളം പ്രസ്‌ക്ലബിനും അധ്യാപക ഭവനും മുന്നിൽ ശശീന്ദ്രനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ശശീന്ദ്രന്‍റെ ഫോൺ വിളി വിവാദം എൻ.സി.പിയും എൽ.ഡി.എഫും മറക്കരുതെന്നും എലത്തൂരിൽ യുവാക്കളെ പരിഗണിക്കണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം.
അതേസമയം എ.കെ ശശീന്ദ്രനെതിരെ സ്ഥാനാർഥിയാക്കിയത് പാർട്ടിയിൽ ചർച്ച ചെയ്യാതെയെന്ന് എൻ.സി.പിയിൽ ഒരു വിഭാഗം ആരോപിച്ചു. എതിർപ്പുയരും എന്ന് ഭയന്നാണ് ജില്ലയിൽ സ്ഥാനാർഥി ചർച്ച നടത്താതിരുന്നതെന്നാണ് ആരോപണം. ശശീന്ദ്രനും ടി.പി പീതാംബരൻ മാസ്റ്റർക്കുമെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുമെന്ന് ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. എൻസിപി പോഷക സംഘടനാ നേതാക്കളും പരാതിയുമായി കേന്ദ്ര നേതാക്കളെ കാണും.