25 September, 2020 04:43:57 PM


ബഫര്‍ സോണിനെതിരായ പ്രതിഷേധം: ഡിഎഫ്‌ഒയെ കയ്യേറ്റം ചെയ്ത 5 പേര്‍ അറസ്റ്റില്‍



കോഴിക്കോട്: ഡിഎഫ്‌ഒ എം. രാജീവനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അറസ്റ്റ് ചെയ്ത അഞ്ച് പേരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. കിസാന്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അടക്കം അഞ്ച് പേരെ ഇന്ന് രാവിലെ ആറ് മണിക്കാണ് അറസ്റ്റ് ചെയ്തത്. അതേസമയം പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നെന്ന് ഇരുമുന്നണികളും പരസ്പരം ആരോപിക്കുന്നു.


പ്രതിഷേധത്തിനിടെ ഡിഎഫ്‌ഒ യെ തടഞ്ഞ കിസാന്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി അഡ്വ. ബിജു കണ്ണന്തറ, അഷറഫ് കോരങ്ങാട്, ഫസല്‍ കാരാട്ട്, ജാസില്‍ പുതുപ്പാടി എന്നിവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ബഫര്‍ സോണുമായി ബന്ധപ്പെട്ട സംശങ്ങള്‍ക്ക് മറുപടി പറയുന്ന യോഗ ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഡിഎഫ്‌ഒ യ്ക്കെതിരെ യുഡിഎഫ് പ്രതിഷേധം. ഡിഎഫ്‌ഒ ഇടത് പക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രശ്നത്തെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും സര്‍വ്വീസ് ചട്ട ലംഘനം നടത്തുകയാണെന്നും കെ പി സിസി വൈസ് പ്രസിഡണ്ട് ടി സിദ്ദിഖ് കുറ്റപ്പെടുത്തി.


ഹൈക്കോടതി സ്റ്റേയുടെ പശ്ചാത്തലത്തില്‍ നേരത്തെ താമരശ്ശേരി രൂപതാധ്യക്ഷന പ്രഖ്യാപിച്ച്‌ സമരപരിപാടികള്‍ മാറ്റി വെച്ചെങ്കിലും സമരം ശക്തമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. ഒക്ടോബര്‍ ഒന്നിന് താമരശ്ശേരിയില്‍ നടക്കുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K