21 September, 2020 01:49:03 AM
കോഴിക്കോട് നാദാപുരത്ത് കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു
കോഴിക്കോട്: നാദാപുരം വിലങ്ങാട് ഹൈസ്കൂൾ പരിസരത്ത് കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയങ്ങാട് മേമറ്റത്തിൽ സ്റ്റച്ചിൻ (23) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറാണ്. ഞായറാഴ്ച വൈകിട്ട് ആറിന് കൂട്ടുകാരൊന്നിച്ച് കുളിക്കുന്നതിനിടയിൽ ഒഴുകിപോവുകയായിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിൽ ഒന്നര കിലോമീറ്റർ അകലെവച്ച് സ്റ്റച്ചിനെ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.