27 August, 2020 06:05:51 AM


കൊച്ചി മെട്രോ: സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാൻ ഒ​രു​ക്ക​ങ്ങ​ൾ പൂ​ര്‍​ത്തി​യാ​യതായി കെ​എം​ആ​ര്‍​എ​ല്‍

കൊ​ച്ചി: കോവിഡ് നിയന്ത്രണത്തിൽ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ന്ന​തോ​ടെ കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ ഒ​രു​ക്ക​ങ്ങ​ളു​മാ​യി കെ​എം​ആ​ര്‍​എ​ല്‍.  സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ എം​ഡി അ​ല്‍​കേ​ഷ് കു​മാ​ര്‍ ശ​ര്‍​മ അ​റി​യി​ച്ചു. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ തൈ​ക്കൂ​ടം മു​ത​ല്‍ പേ​ട്ട​വ​രെ​യു​ള്ള ഒ​ന്നാം​ഘ​ട്ട അ​വ​സാ​ന റീ​ച്ചി​ല്‍ ഉ​ട​ന്‍ സ​ര്‍​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ദ്യ​ദി​നം മു​ത​ല്‍ 20 മി​നി​റ്റ് ഇ​ട​വേ​ള​യി​ലാ​കും സ​ര്‍​വീ​സ് ന​ട​ത്തു​ക.


രാ​വി​ലെ ഏ​ഴി​ന് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. ആ​ലു​വ, തൈ​ക്കൂ​ടം സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു രാ​ത്രി എ​ട്ടി​ന് അ​വ​സാ​ന സ​ര്‍​വീ​സ് പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കൂ​ടു​ക​യാ​ണെ​ങ്കി​ല്‍ 20 മി​നി​റ്റ് ഇ​ട​വേ​ള വെ​ട്ടി​ച്ചു​രു​ക്കി കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ഓ​ടി​ക്കും. പേ​ട്ട​വ​രെ​യു​ള്ള ആ​വ​സാ​ന ട്രെ​ക്ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തേ​ണ്ട​തി​നാ​ലാ​ണ് ഈ ​റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ത്ത​ത്. ഇ​വി​ടെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്നു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ട്ടേ​റെ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു കൊ​ണ്ടാ​യി​രി​ക്കും സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ക.


എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും 20 സെ​ക്ക​ൻ​ഡ് നി​ര്‍​ത്തി​യി​ടും. എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ സം​വി​ധാ​ന​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ കോ​ച്ചു​ക​ള്‍​ക്കു​ള്ളി​ല്‍ വാ​യു​സ​ഞ്ചാ​രം ക്ര​മീ​ക​രി​ക്കാ​നാ​ണി​ത്. ആ​ലു​വ​യി​ലും തൈ​ക്കൂ​ട്ട​ത്തും യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന മെ​ട്രോ ട്രെ​യി​നു​ക​ള്‍ അ​വി​ടെ നി​ന്ന് ഉ​ട​ന്‍ യാ​ത്ര​ക്കാ​രു​മാ​യി അ​ടു​ത്ത സ​ര്‍​വീ​സ് തു​ട​ങ്ങു​ന്ന പ​തി​വ് ത​ല്‍​ക്കാ​ല​മു​ണ്ടാ​കി​ല്ല. പ​ക​രം, അ​ഞ്ച് മി​നി​ട്ട് മു​ഴു​വ​ന്‍ വാ​തി​ലു​ക​ളും തു​റ​ന്ന് നി​ര്‍​ത്തി​യി​ടും. അ​തി​നു ശേ​ഷ​മേ യാ​ത്ര പു​റ​പ്പെ​ടൂ. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് മാ​ര്‍​ച്ച് 23 മു​ത​ല്‍ മെ​ട്രോ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കി​ലും ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി, സി​ഗ്‌​ന​ലിം​ഗ് ക്ഷ​മ​ത എ​ന്നി​വ ഈ ​കാ​ല​യ​ള​വി​ല്‍ തു​ട​രു​ക​യാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K