01 August, 2020 09:46:54 AM
എറണാകുളത്ത് അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കോവിഡ്
കൊച്ചി: എറണാകുളത്ത് അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന്(80) കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണം സംഭവിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം തെളിഞ്ഞത്. ഇദ്ദേഹത്തിന്റെ മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.