31 July, 2020 02:02:01 PM


കൊച്ചിയിലെ വെള്ളക്കെട്ട്: നഗരസഭയ്ക്ക് പറ്റില്ലെങ്കിൽ കളക്ടർ ഇടപെടണം - ഹൈക്കോടതി



കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടില്‍ ഇടപെട്ട് ഹൈക്കോടതി. വെള്ളക്കെട്ട് നീക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കിൽ കളക്ടർക്ക് ഇടപെടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വമേധയ സ്വീകരിച്ച കേസിലാണ് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ നിര്‍ദേശം. വെള്ളക്കെട്ട് വിഷയത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടര്‍ക്ക് നടപടിയെടുക്കാം. കളക്ടറോടും നഗരസഭാ സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.


കേസ് വീണ്ടും പരിഗണിക്കുന്ന  ചൊവ്വാഴ്ചയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം. മുല്ലശേരി കനാലിന്റെ കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പി ആൻഡ് ടി കോളനിയിലെ താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോര്‍പറേഷനെക്കൊണ്ട് നടക്കില്ലെങ്കില്‍ പ്രവര്‍ത്തികള്‍ ജില്ല കളക്ടര്‍ ഏറ്റെടുക്കണമെന്നും  കോടതി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K