27 July, 2020 02:24:59 PM


മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത രണ്ടു കുടുംബത്തിലെ ഏഴു പേര്‍ക്ക് കോവിഡ്



കൽപറ്റ: വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത രണ്ടുകുടുംബത്തിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ സംസ്കാരച്ചടങ്ങിന് ഈ മാസം 19-ന് വാളാട് കൂടൻ കുന്നിലെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന ബന്ധുകളായ രണ്ടുപേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.


തുടര്‍ന്നാണ് ഇവര്‍ക്കൊപ്പം സംസ്കാരച്ചടങ്ങളി‍ല്‍ പങ്കെടുത്തവരുടെ ആന്‍റിജന്‍ പരിശോധന നടത്തിയത്. ഇതോടെ പ്രദേശത്തെ കൂടുതൽ ആളുകളിൽ ആൻ്റിജൻ പരിശോധന തുടങ്ങി. സമീപത്തെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത നാൽപതോളം പേർക്ക് രോഗലക്ഷണമുണ്ടെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K